KOYILANDY DIARY.COM

The Perfect News Portal

പ്രവർത്തന മികവ്: ശ്രീകുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

കൊയിലാണ്ടി: വടകര ജില്ലാ പോലീസ് ഓഫീസിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ  കെ.ടി.ശ്രീകുമാർ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. പ്രവർത്തന മികവിനുള്ള അംഗീകാരംകൂടിയായി ഇത്. 2010 ൽ കിനാലൂർ എസ്റ്റേറ്റിൽ നടന്ന സമരത്തിനിടെ ഉണ്ടായ അക്രത്തിൽ ഗുരുതര പരിക്കേറ്റ് നിരവധി കാലം ചികിത്സയിലായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാർഡും മുൻപ് ശ്രീകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

കേരള പോലീസിൽ മുൻപുണ്ടായിരുന്ന സംസ്ഥാന ദ്രുതകർമ സേന (എസ്.എആർ.എഫ്.) എന്ന ബറ്റാലിയന്റെ എംബ്ലവും, പതാകയും രൂപകൽപ്പന ചെയ്തതിന്റെ പ്രശസ്തിപത്രവും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ. നാടകരംഗത്തും സജീവമാണ് ശ്രീകുമാർ. സേലം രക്തസാക്ഷി ആർ. ചന്തുവിന്റെ ജീവിതകഥ പറയുന്ന അമ്മയ്ക്ക് സ്നേഹപൂർവ്വം ചന്തു, വിഷകണ്ഠൻ, വെള്ളിത്തിര, ഇവൻ രാധേയൻ എന്നീ നാടകങ്ങളിൽ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

സാമ്പത്തിക തട്ടിപ്പിനെതിരെ കോഴിക്കോട് റൂറൽ പോലീസ് പുറത്തിറക്കിയ ബോധവൽക്കരണ ചിത്രമുൾപ്പെടെ നിരവധി ഷോർട്ട് ഫിലീമുകളിലും അഭിനയിച്ച ശ്രീകുമാർ കീഴരിയൂർ നടുവത്തൂരിലെ കൊടക്കാട്ട് താഴ ഉണ്ണി നായർ പങ്കജാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹിത ശ്രീകുമാർ. മക്കൾ: അർജുൻ, നിഹാര.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *