KOYILANDY DIARY

The Perfect News Portal

ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ്: സീതാറാം യെച്ചൂരി

ഡല്‍ഹി:  ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനില്‍ വച്ച് യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിസാരകുറ്റം ചുമത്തിയതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

പോലീസ് നടപടിയില്‍ ആശ്ചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റമില്ല മുദ്രാവാക്യം വിളിച്ചു, അതിക്രമിച്ച് കടന്നു എന്നീ കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഹിന്ദുസേനാ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതോടെ കേന്ദ്ര സര്‍ക്കാരും ആക്രമണം നടത്തിയവരും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *