KOYILANDY DIARY.COM

The Perfect News Portal

കിടപ്പ് രോഗികൾക്കായി NEST 24 മണിക്കൂർ ഹോം കെയർ സർവ്വീസ് ആരംഭിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം കെയർ, ആഴ്ചയിൽ രണ്ടു ദിവസം ഒ. പി, ഡോക്ടർ ഹോം കെയർ, സൈക്കാട്രി കെയർ, പുനരധി വാസ പ്രവർത്തനങ്ങൾ തുടങ്ങിയവായാണ് പാലിയേറ്റിവ് കെയറിൻ്റെ ഭാഗമായി നെസ്റ്റ് നിർവ്വഹിച്ചു വരുന്നത്.                കിടപ്പിലായ  ഒരുരോഗിയുടെ വേദനയും  പ്രയാസങ്ങളും പലപ്പോഴും  രാപ്പകൽ  നീണ്ടുന്നിൽക്കുന്നതാണ്. പകൽ  സമയ  സേവനത്തിലൂടെ  മാത്രം  അവർക്ക് ആശ്വാസമേകാൻ കഴിയുന്നില്ല. എന്നതാണ്  ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന  വലിയ പ്രതിസന്ധി.

ഈ പ്രശ്നത്തിന്  പരിഹാരം എന്ന  നിലയിൽ നെസ്റ്റ്, കോഴിക്കോട് ഇനീഷേറ്റിവ് ഇൻ പാലിയേവ്  കേയർ (KlP) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ 24മണിക്കൂർ ഹോം കെയർ സേവനം  ആരംഭിക്കാൻ  തീരുമാനിച്ചിട്ടുണ്ട്. കെയിലാണ്ടി, പയ്യോളി മുൻസിപ്പാലിറ്റികളിലും, ഒൻപത്  പരിസര പഞ്ചായത്തുകളി ലുമായി  നിലവിലെ  രണ്ടായിരത്തി അഞ്ഞൂറിലേറെ കിടപ്പുരോഗികൾക്ക് ഈ  സൗകര്യം  ലഭ്യമക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 2021 മാർച്ച് രണ്ടാം വാരത്തിൽ  പ്രവർത്തനം  ആരംഭിക്കുന്നതിനായുള്ള  പ്രരംഭ നടപടികൾ  പൂർത്തിയായി വരുന്നു. രണ്ടു ഡോക്ടർ മാരുടെയും, ആറ് നാഴ്‌സുമാരുടെയും മുഴുവൻ സമയ  സേവനം ഇതിനായി  ലഭ്യമാക്കണം  എന്നാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ പൂർണ്ണ സൗകാര്യങ്ങളോടും  കൂടിയ,  24മണിക്കൂറും പ്രവർത്തിക്കുന്ന ഐ. പി യൂണിറ്റായി നെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യം  എന്ന് ഭാരവാഹികൾ  അറിയിച്ചു.

പത്ര സമ്മേളനത്തിൽ നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, വൈസ് ചെയർമാൻ അഹമ്മദ് ടോപ്ഫോം, ടി. പി ബഷീർ, കെ. ടി മുഹമ്മദ്‌ ഹാഷിം, എൻ. പുഷ്പരാജ്, കെ. അബ്ദുറഹ്‌മാൻ എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *