KOYILANDY DIARY

The Perfect News Portal

കപ്പല്‍ശാലയിലെ സ്ഫോടനത്തിന് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ സ്ഫോടനത്തിന് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയാണെന്ന് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. എ സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി ഷംസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംഭവത്തില്‍ കരാര്‍ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യും. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍. എന്നാല്‍ അസറ്റലിന്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എ സി പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഫോറന്‍സിക് സംഘം കണ്ടെത്തുകയായിരുന്നു.

പ്ലേറ്റുകള്‍ മുറിക്കുന്നതിനാണ് കപ്പലില്‍ അസറ്റലിന്‍ ഉപയോഗിക്കുന്നത്. ഇതിനായി എ സി യൂണിറ്റിലൂടെയാണ് അസറ്റലിന്‍ കടത്തികൊണ്ടു വന്നത്. ഇതിനിടെയുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍. ചോര്‍ച്ചയുണ്ടായ സമയം, കാരണം എന്നിവ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അന്വേഷണസംഘം അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *