KOYILANDY DIARY

The Perfect News Portal

ഒട്ടേറെ ബാലികാ പീഢനക്കേസുകളില്‍ പ്രതിയായ 38 കാരന്‍ പിടിയില്‍

ഡല്‍ഹി: ഒട്ടേറെ ബാലികാ പീഢനക്കേസുകളില്‍ പ്രതിയായ 38 കാരന്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരി നിവാസിയായ സുനില്‍ റസ്തോഗിയെന്ന തയ്യല്‍ക്കാരനെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് ഇയാള്‍. 12 വര്‍ഷത്തിനിടെ 100 കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്.

ആറ് കേസുകളാണ് സുനിലിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി സമ്മതിച്ചു കഴിഞ്ഞു. 12 വര്‍ഷത്തിനിടെ നടത്തിയ പീഡനങ്ങളുടെ വിവരങ്ങളാണ് പോലീസ് ചോദ്യം ചെയ്ത് അറിയുന്നത്. മാനഹാനി ഭയന്ന് പലരും പരാതി നല്‍കാതിരുന്നതാണെന്ന് പോലീസ് സംശയിക്കുന്നു. ഡല്‍ഹി, യു.പി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ള എട്ട് കേസുകള്‍ പോലീസ് കണ്ടെത്തിക്കഴിഞ്ഞു.

2004-ല്‍ ഡല്‍ഹിയില്‍ താമസിക്കുകയായിരുന്ന സുനില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ മാനഹാനി ഭയന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം രഹസ്യമാക്കുകയും സുനിലിനോട് നാടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുടുംബസമേതം യു.പിയിലെ രുദ്രാപൂരിലേക്ക് താമസം മാറ്റിയെങ്കിലും പെണ്‍കുട്ടികളെ തേടി ഇയാള്‍ അടിക്കടി ഡല്‍ഹിയിലേക്ക് വരാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഈ വൈകൃതം തുടര്‍ന്നുവരികയായിരുന്നു.

Advertisements

ചോദ്യം ചെയ്യലില്‍ സുനിലിന്റെ വിചിത്രമായ പല പ്രവൃത്തികളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. യു.പിയില്‍ നിന്ന് ഇയാള്‍ ഡല്‍ഹിയിലേക്ക് സ്ഥിരം ഒരേ ട്രെയിനിലാണ് പോയിരുന്നത്. സന്ദര്‍ശനത്തിന് ഒറ്റ അക്ക തീയതിയാണ് തിരഞ്ഞെടുത്തിരുന്നത്. കലണ്ടറില്‍ ഈ തീയതികളെല്ലാം കുറിച്ചിടുകയും ചെയ്തിരുന്നു.

സ്കൂള്‍ വിദ്യാര്‍ഥികളെ അവരുടെ മാതാപിതാക്കളുടെ പേരു പറഞ്ഞാണ് സുനില്‍ കൂട്ടിക്കൊണ്ടുപോയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ട്രെയിനില്‍ എത്തി പെണ്‍കുട്ടികളെ വശത്താക്കി ആളൊഴിഞ്ഞ സ്ഥലത്തോ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലോ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *