KOYILANDY DIARY

The Perfect News Portal

ഗ്രാമപ്രദേശങ്ങളില്‍ 25 ഇടങ്ങളിലായി സര്‍ക്കാര്‍ പുതിയ തിയറ്റര്‍ സമുച്ചയം നിര്‍മിക്കും; മന്ത്രി എ.കെ. ബാലന്‍

കോഴിക്കോട്:  ചലച്ചിത്ര നിര്‍മാണ, പ്രദര്‍ശന രംഗത്തു സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരുമെന്നു സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 25നു ചലച്ചിത്ര പ്രവര്‍ത്തകരുടെ യോഗം തിരുവനന്തപുരത്തു വിളിക്കും.

സിനിമ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു തിയറ്ററുകള്‍ നല്‍കുന്ന കണക്കില്‍ വ്യാപക ക്രമക്കേടുണ്ടെന്നും ബാലന്‍ പറഞ്ഞു. യഥാര്‍ഥ കണക്ക്, നിര്‍മാതാക്കള്‍ക്കു നല്‍കുന്ന കണക്ക്, സര്‍ക്കാരിനു നല്‍കുന്ന കണക്ക് എന്നിങ്ങനെ മൂന്നായാണു തിയറ്ററുകള്‍ കണക്കുണ്ടാക്കുന്നത്. ഇതുമൂലം വിനോദ നികുതിയില്‍ സര്‍ക്കാരിനു വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ 14 തിയറ്ററുകളില്‍നിന്നു 4.75 കോടി രൂപ സര്‍ക്കാരിനു ലാഭം കിട്ടി.

ദിലീപിന്റെ തിയറ്ററുകളും ലാഭത്തിലായിരുന്നു. മറ്റു തിയറ്ററുകള്‍ നഷ്ടത്തിലാണെന്നു പറയുന്നതു ശരിയല്ലെന്നും ബാലന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 25 ഇടങ്ങളിലായി സര്‍ക്കാര്‍ പുതിയ തിയറ്റര്‍ സമുച്ചയം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. 25 തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി സമ്മതം അറിയിച്ചു സ്ഥലം നല്‍കിയിട്ടുണ്ട്. ഇതിനായി 100 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *