ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി ചലനപരിമിതി മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ചെയ്തു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ, എ.ഇ.ഒ. ജവഹര്‍ മനോഹര്‍, ഡോ. റിജേഷ്, പി. പ്രശാന്ത്, അന്‍സാര്‍ കൊല്ലം, ബി.പി.ഒ. എം.ജി. ബല്‍രാജ്, പി.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. കേള്‍വിപരിമിതി ക്യാമ്പ് ജൂലായ് ഒന്നിന് ബി.ആര്‍.സി. ഹാളില്‍ നടക്കും. കാഴ്ചപരിമിതി ക്യാമ്പ് ജൂലായ് രണ്ടിന് കൊയിലാണ്ടി വി.എച്ച്.എസ്.എസ്സിലും ബുദ്ധിപരിമിതി ക്യാമ്പ് തിരുവങ്ങൂരിലും നടക്കും.

