KOYILANDY DIARY.COM

The Perfect News Portal

എസ്. എൻ. ഡി. പി കോളേജിൽ അന്തർ ദേശീയ വെബിനാർ സീരീസിനു തുടക്കമായി

കൊയിലാണ്ടി: എസ്. എൻ. ഡി. പി കോളേജിൽ അന്തർ ദേശീയ വെബിനാർ സീരീസിനു തുടക്കമായി. ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്തർദേശീയ വെബിനാർ സീരീസിൻ്റെ ഉദ്‌ഘാടനം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.സി. പി.സുജേഷ് അധ്യക്ഷത വഹിച്ചു. എസ്‌.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി ശ്രീ.സന്തോഷ് അരയാക്കണ്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.കെ.പി. വിനോദ് കുമാർ, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ റിസർച്ച് ഓഫീസർ ഡോ.വി. ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഒക്ടോബർ 31ന്  നടക്കുന്ന സമാപന സമ്മേളനം കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ മെമ്പർ സെക്രട്ടറിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ പ്രോ.വൈസ് ചാൻസ ലറുമായ ഡോ.രാജൻ വർഗീസ് നിർവ്വഹിക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ടെക്‌നിക്കൽ സെഷനുകളിൽ ഡോ.മഹമ്മൂദ് കൂരിയ (നെതെർലാൻഡ്), ആന്റണിജോൺ (അമേരിക്ക), ഡോ.റ്റിന്റുല കോട്ടക്കാട് (ജർമ്മനി),ഡോ.ചിത്ര (ഭൂട്ടാൻ) ,ഡോ.കെ.വി. എസ്‌. നമ്പൂതിരി, ഡോ.രമാകാന്ത് റോയ്(ഉത്തരം പ്രദേശ്), ഡോ.രാമന്ത കസ്തുരി (ഒമാൻ),ഡോ.വി. സെൽവൻ (ചെന്നൈ),ഡോ.നിബു ആർ.കൃഷ്ണ (ഗ്വാളിയോർ), ഡോ.ഉമാ ശങ്കർ പാണ്ഡെ (കൊൽക്കൊത്ത), നിയാസ് അഹമ്മദ് മഹമ്മൂദ് (ഒമാൻ), ഡോ.ഒ.കെ.സന്തോഷ് (ചെന്നൈ) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചടങ്ങിൽ ഡോ.ഷാജി മാരാംവീട്ടിൽ സ്വാഗതവും എ.എം.അബ്ദുൾ സലാം നന്ദി പ്രകടനവും നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *