ആന്ധ്രാപ്രദേശില്‍ നാല് കാലുകളുമായി കുഞ്ഞ് ജനിച്ചു

രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ജനറല്‍ ആശുപത്രിയില്‍ നാല് കാലുകാലുകളുമായി കുഞ്ഞ് ജനിച്ചു . രാജമഹേന്ദ്രവരത്തിന് സമീപം കാക്കിനാഡയിലുള്ള ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാല് കാലുകളുമായി കുഞ്ഞ് ജനിക്കുന്നത് അപൂര്‍വ സംഭവമാണെന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ മണികാലമ്പ പറയുന്നു. പത്ത് ലക്ഷത്തില്‍ ഒന്നോ രണ്ടോ മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മന്ദപ്പേട്ടയിലെ തപസ്വരം സ്വദേശിനിയായ മണി (25) എന്ന യുവതിയുടേതാണ് നാലുകാലുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെയാണ് മണിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി. ആമാശവുമായി ചേര്‍ന്നാണ് കുഞ്ഞിന്റെ നാല് കാലുകളും. അമ്മയും കുഞ്ഞും സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ഇപ്പോള്‍ എന്‍.ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തുന്നത്.

