സ്കൂളിലെ മോഷണം അന്വേഷണം CCTV കേന്ദ്രീകരിച്ച്

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. സ്കൂളിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ CCTV കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ട് ക്യാമറ, ഹാർഡ് ഡിസ്ക്, പ്രൊജക്ടർ എന്നിവയാണ് പ്രധാനമായും മോഷണം പോയത്. ഹയർ സെക്കണ്ടറി സ്റ്റാഫ് റുമിലും, വി.എച്ച്.എസ്.സി. ഓഫീസിലുമാണ് മോഷണം നടന്നത്.
സ്കൂളിന് പിറകുവശം കൃഷ്ണാ തിയേറ്ററിന്റെ ഭാഗത്ത് നിന്ന് മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അകത്ത് കയറയിതെന്നാണ് നിഗമനം. ലക്ഷങ്ങൾ വിലപിടിപ്പുള്ള ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും ഓഫീസിനകത്ത് ഉണ്ടായിരുന്നു. അതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. പണംമാത്രമാണ് മോഷ്ടാക്കളുടെ ലക്ഷ്യം എന്നാണ് മനസിലാവുന്നത്. അലമാര കുത്തിത്തുറന്ന നിലയിലായിരുന്നുള്ളത്. കൊയിലാണ്ടി പോലീസും വിരലടയാള വിദഗ്ദരും സ്തൂളിൽ പരിശോധന നടത്തി.

