വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രതിഷേധിച്ചു
പയ്യോളി : ദേശീയപാതാ വികസനത്തിൽ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയപാതയോരത്താണ് പ്രതിഷേധം നടത്തിയത്.

സമിതി ജില്ലാ സെക്രട്ടറി കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി. റാണാ പ്രതാപ് അധ്യക്ഷത വഹിച്ചു. മാണിയോത്ത് മൂസ്സ, ഇ.കെ. സുകുമാരൻ, എം. ഫൈസൽ, എ.സി. സുനൈദ്, ജയേഷ് ഗായത്രി, കെ.പി. ഗിരീഷ് കുമാർ, ടി. വീരേന്ദ്രൻ എന്നിവർ സംസാരിച്ചു.


