വ്യവസ്ഥകൾ പാലിക്കാതെ സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന മുത്തൂറ്റ് മാനേജ്മെൻ്റിനെതിരെ കൊയിലാണ്ടിയിൽ CITU പ്രതിഷേധം

കൊയിലാണ്ടി: മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ CITU പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധത്തിനെതിരെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാണമെന്നാവശ്യപ്പെട്ടുകൊണ്ടും, അന്യായമായ സ്ഥലംമാറ്റത്തിനെതിരെയും നോൺ ബാങ്കിംഗ് & പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ മുത്തൂറ്റ് യൂണിറ്റ് ജീവനക്കാർകഴിഞ്ഞ 20ാം തിയ്യതി മുതൽ സമരരംഗത്താണ്.
സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പണിമുടക്ക് സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്നുമാ വശ്യപ്പെട്ടാണ് CITU കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി എം. എ. ഷാജി സ്വാഗതവും. മുത്തൂറ്റ് യൂണിറ്റിന് വേണ്ടി സുഷമയും സംസാരിച്ചു. എൻ.കെ. ഭാസ്‌ക്കരൻ, ടി. കെ. ചന്ദ്രൻ, സി. അശ്വനീദേവ്, യു. കെ. പവിത്രൻ എന്നിവർ നേതൃത്വം നൽകി.

റേഷൻ വ്യാപാരികൾ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി

