വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് സ്വാതി തിയ്യറ്റേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഇവന്‍ രാധേയന്‍ നാടകം, ഫെബ്രുവരി 1ന് ആന്‍മേരി, ആര്യനന്ദ, ജോബി പാല എന്നിവരുടെ നേതൃത്വത്തില്‍ ലോഗോ ബീറ്റസ് തൊടുപുഴ അവതരിപ്പിക്കുന്ന മെഗാനൈറ്റ് 2020, ഫെബ്രുവരി 3ന് പൊതുജനവരവ്, ഊരുചുറ്റല്‍, 4ന് വരവുകള്‍, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്കഎഴുന്നള്ളിപ്പ് എന്നിവ നടക്കും. ഫെബ്രു. 5ന് കുളിച്ചാറോട്ടോടെ ഉത്സവം സമാപിക്കും. തുടര്‍ന്ന് ഉച്ചയോടെ ആറാട്ടുസദ്യ നടക്കും.
