ലോക അറബി ഭാഷാ ദിനം: ഭീമൻ പതിപ്പുമായി വന്മുകം – എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ലോക അറബി ഭാഷാ ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്ത് മീറ്റർ നീളമുള്ള ഭീമൻ പതിപ്പ് മിസ്ബാഹ് പുറത്തിറക്കി. അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടന്ന പരിപാടി എം.പി.ടി.എ ചെയർപെഴ്സൺ വി.എം.സജിത അറബിക് ക്ലബ്ബ് ലീഡർ ഫാത്തിമറനയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
അറബിക് ക്ലബ്ബ് കൺവീനർ സി.ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, നിദ ഫാത്തിമ എന്നിവർ സംസാരിച്ചു.
