KOYILANDY DIARY.COM

The Perfect News Portal

പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്കാരം

കൊയിലാണ്ടി: പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്കാരം. പുതിയറ കലാ കൈരളി കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചന നിർവഹിച്ച  ‘പുത്തോലയും കരിയോലയും’ എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. ഓർമ്മ-അനുഭവം വിഭാഗത്തിലാണ് പുരസ്കാരം. ഇൻസൈറ്റ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘പുത്തോലയും കരിയോലയും’ ഇതിനകം തന്നെ നിരൂപക ശ്രദ്ധയും ജനശ്രദ്ധയും നേടിയ പുസ്തകമാണ്. 

ഒരു ഗ്രാമത്തിൻ്റെയും അവിടെയുള്ള സാധാരണ ജനങ്ങളുടേയും കഥ പറയുന്ന പുസ്തകം എൺപതുകളിലെ നാട്ടുമ്പുറങ്ങളിലുള്ള കലാ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തനങ്ങളെ ഹൃദ്യമായ ഭാഷയിൽ ആവിഷ്കരിക്കുന്നു. പ്രസാദ് കൈതക്കലിൻ്റെ ആദ്യ പുസ്തകമായ ‘പുത്തോലയും കരിയോലയും’ മൂന്നു മാസത്തിനുള്ളിൽ ത്തന്നെ രണ്ടാമത്തെ എഡിഷൻ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണ് കലാകൈരളി സാഹിത്യപുരസ്കാരം.

ടി.ടി സരോജിനി, റസൽ ഷാഹുൽ, കണ്ണനല്ലൂർ ബാബു, നാസർ മുതുകാട്, സൗദ റഷീദ്, സദൻ കൽപത്തൂർ, വി കെ വസന്തൻ വൈജയന്തിപുരം, ബിന്ദു വെങ്ങാട് തുടങ്ങിയവരും വിവിധ മേഖലയിൽ പുരസ്കാരങ്ങൾ നേടി.ഒക്ടോബർ 30ന് കാലത്ത് 11മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് എം.പി അബ്ദുൽ സമദ് സമദാനി എം.പി പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *