KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ കോവിഡ് സ്ഥിരീകരിച്ചു: കനത്ത ജാഗ്രതാ നിർദ്ദേശം

കൊയിലാണ്ടി. പയ്യോളിയിൽ നിന്ന് ഗൾഫിലെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു പയ്യോളി മണിയൂർ സ്വദേശിനിയ്ക്കും കോവിഡ് സ്ഥിരീകരിച്ചരിക്കുന്നു.  ജൂൺ രണ്ടിന് കോഴിക്കോട് നിന്ന് ബഹറനിൽ എത്തിയ ആൾക്ക് വിമാനതാവളത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിറകിലായി മണിയൂർ സ്വദേശിയായ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പയ്യോളിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ച് അടിയന്തര നടപടി സ്വീകരിച്ചരിക്കുകയാണ്. ഉച്ചഭാഷിണി ഉപയോഗിച്ച് പട്ടണത്തിൽ ജനങ്ങൾക്ക് ഇതിനകംതന്നെ മുന്നറിയിപ്പ് കൊടുത്തുകഴിഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *