പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം യൂണിറ്റ് ഹെൽപ്പ് വിങ്ങ് ഫോർ സ്റ്റുഡൻസിൻ്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 135 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. ഋതുൽ, ദേവിക, ധനേഷ് എന്നീ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നഗരസഭാ കൗൺസിലർ എം. ദൃശ്യ ഉൽഘാടനം ചെയ്തു. ഹെൽപ് വിങ്ങ് ചെയർമാൻ കെ. കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. 107-ാം ആം ബൂത്ത് കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ട് രാജൻ എള്ളുവീട്ടിൽ, കെ. സുധാകരൻ, ജഗ്ദിഷ് വല കുന്നത്ത്, കെ.കെ. രവി എന്നിവർ സംസാരിച്ചു.

