നന്തി വൻമുഖം ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം 18ന് നാടിന് സമർപ്പിക്കും
നന്തി: വന്മുഖം ഹൈസ്ക്കൂളിന് വേണ്ടി എം.എൽ.എ. ഫണ്ടിൽനിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്ക്, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഫെബ്രുവരി 18ന് 12 മണിക്ക് എം.എൽ.എ. നാടിന് സമർപ്പിക്കുകയാണ്. കൂടാതെ പഠന വൈകല്യമുള്ള കുട്ടികൾക്കായി ഒരു മാതൃകാ ക്ലാസ് മുറിയും എം.എൽ.എ ഫണ്ടിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.
എം.എൽ.എ ഫണ്ട് കൂടാതെ നബാർഡ് വഴി 2 കോടി രൂപയും പുതിയ കെട്ടിട നിർമ്മാണത്തിനായിഇവിടേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറായി വരുന്നതായി
കെ. ദാസൻ എം.എൽ.എ. പറഞ്ഞു.

