KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക്ആശുപത്രി പുതിയ ബ്ലോക്ക് ശിലാസ്ഥാപനം വ്യാഴാഴ്ച

കൊയിലാണ്ടി: ഗവ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ശിലാ സ്ഥാപനം വ്യാഴാഴ്ച (18-02-2021) വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയൊ കോൺഫറൻസ് വഴി നിർവ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയാകും. കെ. ദാസൻ എം.എൽ.എ, കെ.മുരളീധരൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. 

സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടമായി 2 നിലകളിലുള്ള ബഹുനില കെട്ടിടം പണിയുന്നത്.  ഇപ്പോഴത്തെ 6 നില കെട്ടിടത്തിന് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങൾ മുഴുവനും പൊളിച്ചുമാറ്റാനുള്ള സർക്കാർ  അനുമതി ഉത്തരവ് ഇതിനകം ലഭിച്ചു കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനാണ് നിർമ്മാണ ചുമതല.

Share news

Leave a Reply

Your email address will not be published. Required fields are marked *