കെ.എസ്.ടി.എ. പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കം
കൊയിലാണ്ടി: കെ.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലതല പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ടി.എ. ഭാരവാഹികളായ ഡി. കെ. ബിജു. ഉണ്ണികൃഷ്ണൻ, ഗണേശ് കക്കഞ്ചേരി എന്നിവർ പ്രവർത്തന ഫണ്ട് സമാഹരണത്തിന് കുറുവങ്ങാട് ”ചിന്ത” യിൽ എത്തി കെ. ഷിജുവിൽ നിന്ന് ആദ്യ തുക ഏറ്റു വാങ്ങി.
ഒരു സംഘടന എന്താവണം എന്നതിന് ഏറ്റവും നല്ല മാതൃകയായാണ് കെ.എസ്.ടി.എ. പ്രളയം, കോവിഡ് ഉൾപ്പെടെ പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന് കൈത്താങ്ങായി മാറാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജനകീയ വിദ്യാഭ്യാസമാക്കി മാറ്റാനും ലാഭത്തിന്റെ, നഷ്ടത്തിന്റെ പേരിൽ കൊള്ളാനും തള്ളാനും ഉള്ളതല്ല വിദ്യാലയങ്ങൾ എന്ന സന്ദേശം കൈമാറാനും എക്കാലവും മുന്നിലുണ്ടായിരുന്നു എന്നും ഈ സംഘടന തുടർന്നും കൂടുതൽ കരുത്തോടെ മുന്നേറാൻ കഴിയും വിധം ഇത്തരം പ്രവർത്തനങ്ങളോട് ഏവരും സഹകരിക്കണമെന്ന് കെ.ഷിജു ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

