അതിവേഗ റെയിൽ പദ്ധതിക്കെതിരെ നിൽപ്പുസമരം തുടങ്ങി

എലത്തൂർ: നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം തുടങ്ങി. കാട്ടിൽപ്പീടികയിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വി.ടി. ജയദേവൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഒലിവ്, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, ശ്രീജ കണ്ടിയിൽ, പി.കെ. ഷിജു അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

