KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷ് (35) ആണ് കാട്ടുപോത്തിൻ്റെ ആക്രമത്തിനിരയായത്. റിജേഷിന് സംസാരശേഷിയില്ല.

രാവിലെ പിതാവിനൊപ്പം റബർ ടാപ്പിംങ്ങ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. പിന്നീട് ഒച്ച വെച്ചാണ് കാട്ടുപോത്തിനെ ഓടിച്ചത്. റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Share news