KOYILANDY DIARY.COM

The Perfect News Portal

സി.ഐ.ടി.യു സംസ്ഥാന സമ്മേളനവും, തൊഴിലാളി റാലിയും വിജയിപ്പിക്കുക: ഏരിയാ കൺവൻഷൻ

സി.ഐ.ടി.യു.സംസ്ഥാന സമ്മേളനവും, തൊഴിലാളി റാലിയും വിജയിപ്പിക്കുക.. കൊയിലാണ്ടി: ഡിസംബർ 17-18-19 തിയ്യതികളിൽ കോഴിക്കോട്ട് വെച്ച് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനവും, തൊഴിലാളി റാലിയും, ഏരിയാ മേഖലാ കേന്ദ്രങ്ങളിൽ നടക്കുന്ന അനുബന്ധ പരിപാടികളും വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും രംഗത്തിറങ്ങണമെന്ന്, കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു)
കൊയിലാണ്ടി ഏരിയ പ്രവർത്തക കൺവെൻഷൻ അഭ്യർത്ഥിച്ചു.
കൺവെൻഷൻ യൂനിയൻ ജില്ലാ പ്രസിഡൻ്റ്, എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി. അശ്വനി ദേവ്, എൻ. കെ. ഭാസകരൻ എന്നിവർ സംസാരിച്ചു. വി.എം.സിറാജ് നന്ദി പറഞ്ഞു.
Share news