KOYILANDY DIARY.COM

The Perfect News Portal

ചുരത്തിൽ കുരങ്ങനിൽ നിന്നും താക്കോൽ പിടിച്ചെടുക്കാൻ ശ്രമിച്ച യുവാവ് കൊക്കയിലേക്ക് വീണു.

ചുരത്തിൽ കുരങ്ങനിൽ നിന്നും താക്കോൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് കൊക്കയിലേക്ക് വീണു. കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻ്റിൽ നിന്നും അമ്പത് അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം പൊൻമുള സ്വദേശി അയമു (38) ആണ് അപകടത്തിൽ പെട്ടത്.

വിനോദയാത്രക്കായി കുടുംബത്തോടൊപ്പം എത്തിയ അയമു വാഹനം നിർത്തി കാഴ്ച കാണുന്നതിനിടെ കൈയ്യിൽ നിന്നും കുരങ്ങൻ വാഹനത്തിൻ്റെ താക്കോൽ എടുത്തു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കുരങ്ങൻ്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചെടുക്കാനായി പോവുന്നതിനിടെയാണ് യുവാവ് കൊക്കയിലേക്ക് വീണത്.

തുടർന്ന് മറ്റു യാത്രക്കാരും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും അറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വടം കെട്ടി താഴേക്കിറങ്ങി അയമുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് അയമുവിനെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements
Share news