KOYILANDY DIARY.COM

The Perfect News Portal

കെട്ടിടങ്ങളിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ അറിയിക്കാം. സമയപരിധി ജൂൺ 30 വരെ നീട്ടി

കെട്ടിടങ്ങളിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ നികുതി അടയ്ക്കാം. സമയപരിധി ജൂൺ 30 വരെ നീട്ടി. കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി.
വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മെയ് 15നായിരുന്നു അവസാന തിയ്യതി. എന്നാൽ, നികുതി ക്രമവൽകരിക്കുന്നതിൻ്റെ ഭാഗമായി 9ബി ഫോം ഈ മാസം 10നാണ് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് സമയം നീട്ടിക്കൊണ്ട് പുതിയ ഭേദഗതി ഉത്തരവിറക്കിയത്. ഫോം 9ബി തദ്ദേശ വകുപ്പിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
Share news