KOYILANDY DIARY.COM

The Perfect News Portal

ചിരകാല അഭിലാഷമായിരുന്ന വിമാന യാത്ര കഴിഞ്ഞു വിദ്യാർത്ഥികൾ സന്തോഷത്തോടെ തിരിച്ചെത്തി

ചിരകാല അഭിലാഷമായിരുന്ന വിമാന യാത്ര കഴിഞ്ഞു വിദ്യാർത്ഥികൾ സന്തോഷത്തോടെ തിരിച്ചെത്തി. കൊയിലാണ്ടി: ഗവൺമെൻ്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠന യാത്ര ബാംഗ്ലൂരിലേക്കായിരുന്നു. 22 കുട്ടികളും 3 സ്റ്റാഫും അടങ്ങുന്ന പഠനയാത്രാ സംഘത്തിൻ്റെ കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്ര വിമാനത്തിൽ ആയിരുന്നു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ  എൻ. സുനിൽകുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ പഠന യാത്രയ്ക്ക് ഗവൺമെൻ്റ് അനുവദിച്ചു തന്ന പ്രത്യേക ഫണ്ട്  ഉപയോഗിച്ചാണ് പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനയാത്രയുടെ ഭാഗമായുള്ള വിമാനയാത്ര സംഘടിപ്പിച്ചത്.
യാത്രയിൽ 10 ആൺകുട്ടികൾക്കും 12 പെൺകുട്ടികൾക്കും ഒപ്പം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ. വിജുല, അധ്യാപിക എം. ജിഷ, സ്കൂൾ സ്റ്റാഫ് ഇ. വാസുദേവൻ എന്നിവരും ഉണ്ടായിരുന്നു. 1994 മുതൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വർഷങ്ങളായി 100% വിജയമുണ്ടാവാറുണ്ട്.
Share news