KOYILANDY DIARY.COM

The Perfect News Portal

തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കും; പി. കെ. കൃഷ്ണദാസ്

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി. കെ കൃഷ്ണദാസ്. പി. കെ കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിന് ശേഷമാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്.

വാർത്താ സമ്മേളനത്തലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇത് സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്നും ശുപാർശ അംഗീകരിക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ പുരോഗമിച്ച് വരികയാണ്.

Share news