KOYILANDY DIARY.COM

The Perfect News Portal

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജൻമാരുടെ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ജില്ലാ ഭരണകൂടവുമായും ഹിമാചൽ പ്രദേശ് ഡിജിപിയുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്നലെ മലയാളി ടൂർ ഓപ്പറേറ്ററുടെ സഹായത്തോടെയാണ് ഇവർക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചത് മന്ത്രി പറഞ്ഞു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനും ഡൽഹിയിൽ എത്തിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘത്തേയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.

Advertisements
Share news