KOYILANDY DIARY.COM

The Perfect News Portal

ബസിൽ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ

ബസിൽ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ. പയ്യോളി: വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ബസിൽ നന്തിബസാറിൽ നിന്നും കയറിയ യുവതി മൂടാടി കഴിഞ്ഞയുടനെ ബസിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

ഇതോടെ ബസ് ജീവനക്കാർ യാത്രക്കാരെ വിഷയം പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം തുടർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പ്രമേഹത്തെ തുടർന്ന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് യുവതി കുഴഞ്ഞു വീണത്. കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതാണ് രക്ഷയായത്.

യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സൗകര്യമൊരുക്കിയ ബസ് ജീവനക്കാരായ ഹർഷാദ് തിക്കോടി, സനീഷ് അയനിക്കാട്, അനൂപ് മൂരാട് എന്നിവരെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു.

Advertisements
Share news