KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ. ഉൽപ്പാദന വർദ്ധനയ്‌ക്കും കാർഷിക മേഖലക്കും പ്രാധാന്യം നൽകും

കൊയിലാണ്ടി: ഉൽപ്പാദന വർദ്ധനയ്‌ക്കും കാർഷിക മേഖലക്കും പ്രാധാന്യം നൽകി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ആറുകോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുക.  ബ്ലോക്ക് പഞ്ചായത്തിൻ്റെ ബ്രാൻഡഡ് അരി വിപണിയിലിറക്കാനും കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമാണ്  പദ്ധതി  ലക്ഷ്യമിടുന്നത്.
നഗരസഭാ ചെയർപേഴ്സൺ കെ. പി. സുധ സെമിനാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ. വിജയരാഘവൻ, വികസന സമിതി ചെയർമാൻ കെ. ജീവാനന്ദൻ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീബ ശ്രീധരൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. ടി. എം. കോയ, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ് നഫ് കാച്ചിയിൽ, അത്തോളി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു രാജൻ, അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.  പി. രജനി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹ്സിൻ നന്ദിയും പറഞ്ഞു.
Advertisements