KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ 50-ാം വാർഷികാഘോഷം സമാപിച്ചു

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ 50-ാം വാർഷികാഘോഷം സമാപിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടന്ന പുരസ്‌കാര വിതരണവും എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ  വെച്ച് ഇ.കെ ഗോവിന്ദൻ മാസ്റ്റർക്കു സൂര്യ പ്രഭ പുരസ്‌കാരം വിതരണം ചെയ്തു.
പി.വിശ്വൻ, കന്മന ശ്രീധരൻ, പി.വേണു, കെ.ബേബി സുന്ദർരാജ്, ഇ.കെ. ജുബീഷ്, യു.കെ രാഘവൻ, കെ.ടി.രാധാകൃഷ്ണൻ, വി.കെ. രവി, ഡോ. പി.കെ.ഷാജി, ടി.വി.സാദിക്ക്, അലി വാഴവളപ്പിൽ, സി.വി.ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. വിജയരാഘവൻ ചേലിയ, കെ.ടി രാധാകൃഷ്ണൻ, എം. നാരായണൻ, രാജേഷ് പുല്ലാട്ട്, അഖിൽരാജ്, കെ.വി.രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെ. ഗീതാനന്ദൻ സ്വാഗതവും ഇ.കെ ബാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news