KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ തെരുവുനായ ആക്രമണം.11 പേർക്ക് കടിയേറ്റു

പേരാമ്പ്രയിൽ തെരുവുനായ ആക്രമണം. 11 പേർക്ക് കടിയേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വടകര റോഡ് മുതൽ ആളുകളെ കടിച്ച് ഓടിത്തുടങ്ങിയ നായ ടാക്സി സ്റ്റാൻഡ് പരിസരത്തും പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തും യാത്രക്കാരെ ആക്രമിച്ചു. ബസ് സ്റ്റാൻഡിൽ തിരക്കുള്ള സമയമായതിനാൽ  കൂടുതൽ പേർക്ക് കടിയേറ്റു. എല്ലാവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

പെരുവണ്ണാമൂഴി കുബ്ലാനിക്കൽ ജോയി (60), പേരാമ്പ്ര സ്വദേശികളായ ഗീത (52), ജനലാടികണ്ടി പ്രകാശൻ (52), ഹോംഗാർഡ് കൊമ്മിണിയോടുകണ്ടി ശ്രീധരൻ (55), പേരാമ്പ്ര സ്റ്റാൻഡിലെ മൊബൈൽ ഷോപ്പ് കടയിലെ ജീവനക്കാരൻ കുറ്റ്യാടി സ്വദേശി സബീൽ (40), മുതുവണ്ണാച്ച പാലയാട്ട് ഷീന (40), മുതുവണ്ണാച്ചയിലെ കൃഷ്ണവേണി (20), കാരയാട്ടെ അമ്പി വീട്ടിൽ ജയൻ (45), കായണ്ണ കൂടത്തിനിൽ ബാബു (60) കൂത്താളി കണ്ടോത്ത് അശോകൻ (60), മുതുകാട്ടിലെ മടുക്കാവുങ്കൽ ലിജി (50) എന്നിവർക്കാണ് കടിയേറ്റത്.

Share news