KOYILANDY DIARY.COM

The Perfect News Portal

നെല്യാടിപ്പുഴയിൽ ശിക്കാര ബോട്ട് സർവീസിന് തുടക്കം

കൊയിലാണ്ടി: നെല്യാടിപ്പുഴയിൽ ശിക്കാര ബോട്ട് സർവീസിന് തുടക്കം. കോഴിക്കോട് ലെഷർ ടൂറിസം എന്ന സ്ഥാപനത്തിൻ്റെ നേതൃത്വത്തിലാണ് ഇവിടെ ഉല്ലാസ ബോട്ടുകളും പെഡൽ ബോട്ടുകളും തുടങ്ങുന്നത്. മാർച്ച് 19 ന് രാവിലെ 9.30 ന് കാനത്തിൽ ജമീല എം.എൽ. എ ഉദ്ഘാടനം ചെയ്യും. ടി. പി. രാമകൃഷ്ണൻ എം. എൽ. എ. മുഖ്യാതിഥിയായെത്തും.

നെല്യാടിപ്പുഴയിലുടെ ശിക്കാര വഞ്ചിയിൽ നടത്തുന്ന ഉല്ലാസയാത്രയോടൊപ്പം പെഡൽ ബോട്ടിങ്ങ്, സെയിലിങ്ങ്, കയാക്കിങ്ങ്, കയാക്കിങ്ങ് പരിശീലനം, ആംഫി തിയേറ്റർ, മാജിക് ഷോ, കളരിപ്പയറ്റ് പ്രദർശനം, പുഴയോര റസ്റ്റോറൻ്റ് കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് മുക്തവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം പദ്ധതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ലെഷർ ടൂറിസം ചെയർമാൻ കെ. ടി. രഘുനാഥൻ, നെല്യാടി ടൂറിസം ക്ലബ്ബ് സെക്രട്ടറി ദയാനന്ദൻ എന്നിവർ പറഞ്ഞു.
Share news