RETRO 20’S – പുതുപ്പണം ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
വടകര: 20 വർഷങ്ങൾക്ക് ശേഷം പഴയ കുട്ടിക്കാലത്തെ ഓർമ്മകളുമായി അവർ ഒത്തുചേർന്നു റിട്രോ-20`സ് ലൂടെ വടകര പുതുപ്പണം ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ 2000-2002 സയൻസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ ആദ്യ സംഗമമാണ് നടന്നത്. RETRO 20’S – എന്ന പേരിട്ട കൂട്ടായ്മയിൽ വിവിധ പരിപാടികളോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
സയൻസ് ബാച്ചിലെ പൂർവ അദ്ധ്യാപകരായ കെ. പദ്മനാഭൻ നമ്പൂതിരി മാസ്റ്റർ, നിഷ ടീച്ചർ, ഭാനു പ്രകാശ് മാസ്റ്റർ, ശ്രീരേഖ ടീച്ചർ, സുരഭി ടീച്ചർ എന്നിവരെ ആദരിച്ചു. വിട്ടുപിരിഞ്ഞ രവീന്ദ്രൻ മാസ്റ്റർ, ഗ്രേസിടീച്ചർ, രാഗീത്, ഷിജിത്ത് എന്നിവരുടെ അനുസ്മരണവും നടത്തി. സുഫൈന സ്വാഗതവും, റനീഷ് നന്ദിയും പറഞ്ഞു.
