KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ ബീച്ചിലെ നടപ്പാതയിൽ അറ്റകുറ്റപ്പണിക്ക്‌ തുടക്കമായി

 കോഴിക്കോട്‌ ബീച്ചിലെ നടപ്പാതയിൽ അറ്റകുറ്റപ്പണിക്ക്‌ തുടക്കമായി. വാക്ക്‌വേയുടെ പരിപാലനം ഏറ്റെടുത്ത കരാറുകാരായ സൊലസ്‌ ആഡ്‌ സൊല്യൂഷനാണ്‌  അറ്റുകറ്റപ്പണികൾ നടത്തുന്നത്‌. പെരുച്ചാഴികൾ മാളമുണ്ടാക്കിയതിനാൽ നടപ്പാതയിൽ പല സ്ഥലത്തും ഇന്റർലോക്ക്‌ താഴ്‌ന്നിട്ടുണ്ട്‌. പുൽത്തകിടികളിലും ഇലച്ചെടികൾ വളർത്തിയ സ്ഥലങ്ങളിലുമെല്ലാം സമാനമാണ്‌ സ്ഥിതി. കരാർ  പ്രകാരം അടിയന്തര അറ്റകുറ്റപ്പണി നടത്താൻ നോട്ടീസ്‌ നൽകിയിരുന്നതായി ഡിടിപിസി സെക്രട്ടറി ടി  നിഖിൽ ദാസ്‌ പറഞ്ഞു.
മധ്യവേനലവധിക്കാലത്ത്‌ ആയിരക്കണക്കിന്‌ ആളുകൾ എത്തുന്ന ബീച്ചിൽ പ്രവേശനം നിഷേധിക്കാതെയാണ്‌ നവീകരണം. ബീച്ചിൽ പെരുച്ചാഴി ശല്യം നിയന്ത്രിക്കാൻ കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

 

Share news