KOYILANDY DIARY.COM

The Perfect News Portal

കാസർകോട് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർഗോട്: കഴിഞ്ഞ ദിവസം കാസർഗോഡ് മരണപ്പെട്ട അഞ്ജുശ്രീ (19) യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക്ക്‌ സർജന്റെ റിപ്പോർട്ടിൽ മരണത്തിന്‌ കാരണം ഭക്ഷ്യവിഷ ബാധയാണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന പറഞ്ഞു.

വിഷാംശം കാരണമാണോ മരണമെന്ന്‌ അറിയാൻ അന്തരിക അവയവങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ രാസപരിശോധനക്ക്‌ വിധേയമാക്കും. പരിശോധന റിപ്പോർട്ട്‌ ലഭിച്ചാൽ തുടർ നടപടിയുണ്ടാകും. സംഭവത്തിൽ പൊലീസിസ്‌  പല തെളിവുകളും ലഭിച്ചിട്ടുണ്ട്‌. അന്വേഷണത്തിൽ ഇതൊക്കയും പരിഗണിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു.

Share news