KOYILANDY DIARY.COM

The Perfect News Portal

ത്രിവർണ്ണ സാംസ്കാരിക വേദി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ജനമനസ്സ് പൂർണമായി വായിച്ചെടുത്ത നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് ഫ്രെ. കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന സേവനം സപര്യായാക്കി രഷ്ട്രീയ പ്രവർത്തനം ആസ്വദിച്ച അത്രമേൽ ലാളിത്വം നിറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി. വികസനത്തിന് മാനവികതയും സാങ്കേതിക ഔന്നിത്യവും കൂട്ടി ചേർത്ത്, താൻ വഹിച്ച പദവികളെല്ലാം പുനർ മൂല്യനിർണയം ചെയ്യുകയും, താൻ ബന്ധപ്പെട്ടതൊക്കെ സ്മരണീയമാക്കിയ നവകേരളത്തിന്റെ സ്രഷ്ടാവാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. പി.കെ അരവിന്ദൻ, മഠത്തിൽ നാണു, പി. രത്നവല്ലി, വി ടി സുരേന്ദ്രൻ, എൻ.വി. വത്സൻ, കൂമുള്ളി കരുണാകരൻ, പി. ജമാൽ എന്നിവർ സംസാരിച്ചു.
Share news