KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ആശോക ആശുപത്രി കെട്ടിടം ഓർമയിലേക്ക്

കോഴിക്കോട് ആശോക ആശുപത്രി കെട്ടിടം ഓർമയിലേക്ക്.. ബാങ്ക് റോഡിലെ അശോക ആശുപത്രി കെട്ടിടമാണ് നഗര വികസനത്തിനായി വഴിമാറുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാല് വരി പാതയ്ക്കായാണ് വിക്ടോറിയൻ മാതൃകയിലുള്ള കെട്ടിടം പൊളിക്കുന്നത്.

1930 ഒക്ടോബറിലാണ് ഡോ. വി ഐ രാമൻ ആശുപത്രി പണിയുന്നത്. വിദേശത്തുനിന്ന് ബിരുദം നേടിയ ആദ്യകാല ഡോക്ടർമാരിൽ ഒരാളാണ് രാമൻ. വിയന്നയിൽ പഠിച്ചിരുന്നകാലത്ത് അവിടെ പ്രചാരത്തിലുള്ള ശൈലിയിലാണ് കെട്ടിടം തയ്യാറാക്കിയത്. ഡോക്ടറുടെ മകനായ അശോക ന്റെ പേരാണ് ആശുപത്രിക്ക് നൽകിയത്.

ആദ്യകാലത്ത് എല്ലാ അസുഖങ്ങൾക്കും ഇവിടെ ചികി നൽകിയിരുന്നെങ്കിലും പിന്നീട് പൂർണമായും പ്രസവത്തിനും, നവജാത ശിശു പരിചരണത്തിനും മാത്രമായുള്ള ആശപത്രിയായി മാറ്റുകയായിരുന്നു.

Advertisements
Share news