KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം ശ്രീ മഹാവിഷണു ക്ഷേത്ര മഹോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കോതമംഗലം ശ്രീ മഹാവിഷണു ക്ഷേത്രത്തിലെ 2023 വർഷത്തെ മഹോത്സവം സമുചിതമായി ആഘോഷിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ഉത്സവാഘോഷം വൻ വിജയമാക്കി തീർക്കാൻ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും നിർലോഭമായ സഹകരണം ഉണ്ടാവണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
കമ്മിറ്റി ഭാരവാഹികളായി ജിതേഷ് ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്) ലിജീഷ് കണ്ടോത്ത് മീത്തൽ (വൈസ് പ്രസിഡണ്ട്), സുദർശൻ വായനാരികുനി (സെക്രട്ടറി), ദിനേശ്. ഇ (ജോ. സെക്രട്ടറി), എക്സി. ഓഫീസർ (ഖജാൻജി), പ്രദീപ് കുമാർ കണ്ടോത്ത് (കൺവീനർ – സാമ്പത്തിക കാര്യം) എന്നിവരെയും വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും തെരെഞ്ഞെടുത്തു.
Share news