KOYILANDY DIARY

The Perfect News Portal

പി.കെ. ശങ്കരേട്ടൻ 15-ാം ചരമ വാർഷികം അനുസ്മരണ പരിപാടികൾ ആരംഭിച്ചു

പി.കെ. ശങ്കരേട്ടൻ 15-ാം ചരമ വാർഷികം അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു. സിപിഐ(എം) നടേരി ലോക്കൽ ക്മമിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കാലത്ത് നേതാക്കളും പ്രവർത്തകരും ഒത്തുകൂടി പ്രഭാതഭേരിയും അദ്ധേഹത്തിൻ്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചനയും നടത്തി.

കൊയിലാണ്ടി താലൂക്കിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പി. കെ. ശങ്കരേട്ടൻ ഓർമ്മയായിട്ട് ഇന്നേക്ക് 15 വർഷം പൂർത്തിയാകുകയാണ്. കുറുമ്പ്രനാട് താലൂക്കിൽ വിവധ ഭാഗങ്ങളിലായി അയിത്തത്തിനെതിരെ കുളി സമരങ്ങൾ, മിശ്രഭോജനം, കർഷക സമരങ്ങൾ എന്നിവയുടെ നേതൃനിരയിലേക്ക് ഉയർന്നു.

1942ൽ കമ്മ്യൂണിസ്റ്റ് പാർട്ട് സെല്ലിൽ അംഗമായി, 48ൽ നായർ ബീഡി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് രണ്ട് വർഷം സേലം ജയിലിൽ കഴിയേണ്ടി വന്നു. സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ദീർഘകാലം ജയിൽവാസവും അനുഭവിച്ചിട്ടുള്ള ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു പി.കെ. ശങ്കരേട്ടൻ.

Advertisements

നേരത്തെ ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ(എം) നേതാക്കളായ ജില്ലാ സെക്രട്ടരിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, പി.വി മാധവൻ, ലോക്കൽ സെക്രട്ടറി ആർ.കെ. അനിൽ കുമാർ മറ്റ് ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പ്രവർത്തകർ കാലത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.

വൈകീട്ട് അണേലയിൽ  നടക്കുന്ന അനുസ്മരണ പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ. എസ്. അരുൺ കുമാർ തുടങ്ങിയവർ സംസാരിക്കും.