KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രൻ (63)

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രൻ (63) നിര്യാതനായി. റിട്ട. പോസ്റ്റൽ ജീവനക്കാരനായിരുന്നു. ശവസംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. സിപിഐ(എം) ദേവസ്വംകുനി ബ്രാഞ്ച് അംഗം, കൊയിലാണ്ടിയിലെ പഴയ കാല ഫുട്ബോൾ താരം, എ.കെ.ജി ഫുട് ബോൾ റഫറി, ഗോൾ കീപ്പർ,  എ.ബി.സി. ഫുട്ബോൾ അക്കാദമി പരിശീലകൻ, കോഴിക്കോട് ജില്ലയിലെ നിരവധി ഫുട്ബോൾ ടീംമുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. പി.കെ. എസ്. കൊയിലാണ്ടി മേഖലാ കമ്മിറ്റി അംഗം, കർഷകസംഘം മേഖലാ കമ്മിറ്റി അംഗം തുടങ്ങി വിവധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ കനാത്ത് താഴ കേളൻ്റെയും, ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ശ്രുതി, ശ്രേണി, ശ്രാവൺ. സഹോദരങ്ങൾ: ഉഷ, പരേതനായ ബാലകൃഷ്ണൻ (റിട്ട. എസ്.ഐ)
Share news