കൊയിലാണ്ടിയിൽ പച്ചതേങ്ങ സംഭരണം ആരംഭിച്ചു
കൊയിലാണ്ടിയിൽ പച്ചതേങ്ങ സംഭരണം ആരംഭിച്ചു.. കൊയിലാണ്ടി: നാളികേര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് കൊയിലാണ്ടി നഗരത്തിൽ പച്ച തേങ്ങ സംഭരണം ആരംഭിച്ചത്. കെ.ഡി.സി ബാങ്കിന് സമീപം മുമ്പാറക് റോഡിൽ ആരംഭിച്ച സംരംഭം നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ ഉദ്ഘാടനം ചെയ്തു.

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുക. നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡി.സി. ഡയരക്ടർ പി. വിശ്വൻ, എം. ഡി. എ.കെ. സദാനന്ദൻ, നഗരസഭ സ്തിറ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര, രാഷ്ടിട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, എസ്. സുനിൽ മോഹൻ, വി.പി. ഇബ്രാഹിം കുട്ടി, ടി.കെ. രാധാകൃഷ്ണൻ, ഇ.കെ.അജിത്, കൃഷി ഓഫീസർ പി. വിദ്യ എന്നിവർ സംസാരിച്ചു.

