KOYILANDY DIARY.COM

The Perfect News Portal

വളയം പിടിക്കാൻ വളയിട്ട കൈകൾ…

വളയം പിടിക്കാൻ വളയിട്ട കൈകൾ… വടകര-പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ‘നോവ’ എന്ന സ്വകാര്യ ബസിന്റെ സ്റ്റിയറിംഗ് പിടിക്കുന്നത് അനുഗ്രഹ എന്ന പെണ്‍കുട്ടിയാണ്. ഇപ്പോൾ നാട്ടിലെ സംസാര വിഷയവും ഈ മിടുക്കിയാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അനുഗ്രഹക്ക് ചെറുപ്പം മുതലേ ഡ്രൈവിംഗ് ഇഷ്ടമാണ്. ഒരാഴ്ച മുമ്പാണ് അനുഗ്രഹയ്ക്ക് ഹെവി ലൈസന്‍സ് കിട്ടിയത്. ഇതോടെ ബസ് ഡ്രൈവിംഗും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി.

മേപ്പയൂര്‍ എടത്തില്‍ മുക്ക് മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് അനുഗ്രഹ. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചലല്‍ പ്രദേശില്‍ നടന്ന അഡ്വഞ്ചറസ് ക്യാമ്പില്‍ അനുഗ്രഹ പങ്കെടുത്തിരുന്നു .ഇത് സാഹസികതയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നെന്ന് അനുഗ്രഹ പറയുന്നു.

ലോജിസ്റ്റിക്കില്‍ ബിരുദാനന്തര ബിരുദധാരിയായ അനുഗ്രഹക്ക് തന്റെ പാഷനായ ഡ്രൈവിംഗ് തുടരാനാണ് ആഗ്രഹം. ബസ് ഓടിക്കണമെന്ന അനുഗ്രഹയുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. അച്ഛൻ്റെ സുഹൃത്തിന്റെ ബസിലാണ് അനുഗ്രഹ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

Advertisements

 

Share news