ശ്രീ പാപ്പാരി പരദേവത ക്ഷേത്ര മുറ്റത്ത് കരിങ്കല്ല് പതിക്കൽ
കൊയിലാണ്ടി: മൂടാടി – മുചുകുന്ന് ശ്രീ പാപ്പാരി പരദേവത ക്ഷേത്രമുറ്റത്ത് കരിങ്കൽ പതിക്കൽ ആരംഭിച്ചു. കെ.സി.പി സന്തോഷ് ബാബു ആദ്യ കരിങ്കല്ല് പതിച്ച് ചടങ്ങ് നിർവഹിച്ചു. ചാത്തോത്ത് കുഞ്ഞികൃഷ്ണൻ നായർ, കെ. സദാനന്ദൻ, വി രാഘവൻ, രാമകൃഷ്ണൻ മന്നത്ത്, കുറിയേരി നാരായണി, കൊടക്കാട്ട് സത്യൻ എന്നിവർ പങ്കെടുത്തു.
