പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയി. 11,500 രൂപ പിഴ
        പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയി. 11,500 രൂപ പിഴയും, മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്താൻ നിർദ്ദേശവും. കോഴിക്കോട്: വാഹന പരിശോധനക്കിടെ നിർത്താതെ കടന്നു കളഞ്ഞ യുവാവിനെ മോട്ടോർ വാഹന വകുപ്പ് തന്ത്രപൂർവ്വം പിടികൂടി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിഴ 5000 രൂപയും, ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം നൽകിയ വാഹനത്തിൻ്റെ ഉടമക്ക് 5000 രൂപയും പിഴ ചുമത്തി.
കൂടാതെ വാഹനം നിർത്താതെ പോയതിന് 1000 രൂപയും ഹെൽമറ്റ് ധരിക്കാത്തിന് 500 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. ഇതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനം നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.



                        
