KOYILANDY DIARY

The Perfect News Portal

എ.ഐ.ടി.യു.സി മെയ്ദിന റാലി നടത്തി

എ.ഐ.ടി.യു.സി മെയ്ദിന റാലി നടത്തി. സർവ്വദേശീയ തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി മേപ്പയ്യൂരിൽ എ.ഐ.ടി.യു.സി നേതൃത്വത്തിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ സംസ്കാരവും രീതികളും കാലാനുസൃതമായി മാറുകയാണ്. എന്നാൽ കോർപ്പറേറ്റ് മുതലാളിത്തത്തിൻ്റെ പുതിയ ചൂഷണ രീതികൾ ഇപ്പോഴും തൊഴിലാളികളെകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. ഉള്ള തൊഴിലവസരങ്ങൾ പോലും ജനങ്ങൾക്ക് നൽകാതെ സാധാരണക്കാരെ വഞ്ചിക്കുന്ന സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ളതെന്നും ഇതിനെല്ലാം എതിരെ ശക്തമായ ഒരു രാഷ്ട്രീയ പകൽ രൂപപ്പെട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
Advertisements
ചടങ്ങിൽ എ.കെ.ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.ബിജു, യൂസഫ് കോറോത്ത്, കെ.കെ.ഭാസ്കരൻ മാസ്റ്റർ, പി.ബാലഗോപാലൻ മാസ്റ്റർ, പി.ടി.ശശി, ശശി കിഴക്കൻ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞു.