KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂർ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റിന് കൊടിയിറങ്ങി

ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റിന് കൊടിയിറങ്ങി. സമാപനദിനത്തിൽ കാഴ്‌ചക്കാരെ ആവേശം കൊള്ളിച്ച് കേന്ദ്ര തീരസംരക്ഷണ സേന ഹെലികോപ്റ്ററിൻ്റെ സാഹസിക പ്രകടനങ്ങളും കപ്പൽ ബോട്ട് പരേഡും നടന്നു. ഒപ്പം തൈക്കുടം ബ്രിഡ്‌ജിൻ്റെ സംഗീത പരിപാടി കാണാൻ നാടാകെ ഒഴുകിയെത്തി. മാനത്ത് വർണ വിസ്മയക്കാഴ്ച ഒരുക്കിയായിരുന്നു മേളയുടെ സമാപനം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും  ജില്ലാ ഭരണസംവിധാനവും ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ്‌  വാട്ടര്‍ തീം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്‌. അഞ്ചുദിവസത്തെ മേളയിൽ കാലുകുത്താൻ ഇടമില്ലാത്ത വിധം ജനത്തിരക്കായിരുന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മത്സരാർഥികളും സഞ്ചാരികളും മേളയിലെത്തി.
ജല കായികമത്സരങ്ങളായ കയാക്കിങ്ങ്, സ്റ്റാന്‍ഡ് അപ്പ് പെഡലിങ്ങ്, സെയിലിങ്ങ് രെഗെട്ട തുടങ്ങിയവ ആവേശക്കാഴ്‌ചയായിരുന്നു. പ്രദേശവാസികള്‍ക്കായുള്ള ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങൾ, ട്രഷര്‍ ഹണ്ട് എന്നിവയും നാഷണല്‍ കൈറ്റ് ഫെസ്റ്റിവൽ, കൈറ്റ് സര്‍ഫിങ്ങ്, ഫ്ലൈയിങ്ങ് ബോര്‍ഡ് ഡെമോ തുടങ്ങിയവയും ഏറെ ശ്രദ്ധേയമായി.
Share news