KOYILANDY DIARY

The Perfect News Portal

ദുരന്ത ഭൂമിയിൽ പകച്ച് നിൽക്കാതെ എങ്ങിനെ രക്ഷാപ്രവർത്തനം നടത്താം.

ദുരന്ത ഭൂമിയിൽ പകച്ച് നിൽക്കാതെ എങ്ങിനെ രക്ഷാപ്രവർത്തനം നടത്താം.. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രിൽ ശ്രദ്ധേയമായി.. പ്രകൃതിക്ഷോഭം, മറ്റ് പ്രളയ സമാനമായ സാഹചര്യം ഉടലെടുത്താൽ പകച്ച് നിൽക്കുന്ന സാഹചര്യം ഓഴിവാക്കാനും മരണക്കയത്തിലേക്ക് മുങ്ങിത്താവുന്നവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മോക് ഡ്രിൽ നടത്തിയത്.  കൊയിലാണ്ടി കവുംവട്ടം എം യുപി സകൂൾ, പടന്നയിൽ എന്നീ രണ്ടു സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് ദേശീയ ദുരന്തനിവാരണ വകുപ്പിൻറെ നേതൃത്വത്തിൽ മോക്‌ ഡ്രിൽ  സംഘടിപ്പിച്ചത്.
ഫയർ ആൻഡ് റസ്ക്യൂ സർവീസസ്, പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, റവന്യൂ, മോട്ടോർ ഡിപ്പാർട്ട്മെൻറ്, ഇറിഗേഷൻ, തദ്ദേശവകുപ്പ്, സിവിൽ ഡിഫെന്‍സ്, നാട്ടുകാര്‍, മോണിറ്ററിംഗ് അതോറിറ്റിയായ BSF സേന തുടങ്ങി എല്ലാ വകുപ്പുകളെയും കോർത്തിണക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വെള്ളപ്പൊക്കം ഉണ്ടായ പ്രദേശത്തുനിന്നും ആളുകളെ എങ്ങനെ പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാം, എങ്ങനെ വീട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാം, medical സഹായാം ലഭ്യമാക്കാം, വിവിധ വകുപ്പുകളുടെ ഏകീകരണം എങനെ എന്നിങനെ വിവിധ മേഖലകളിൽ ഡ്രില്ലിന്റെ സഹായത്താൽ ഏകദേശ ധാരണ ഉണ്ടാക്കാൻ സാധിച്ചു.
കൊയിലാണ്ടി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രോഗ്രാം പ്ലാനിങ് ചീഫ് ആയി കൊയിലാണ്ടി ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ കാര്യങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി 3 മണിയോടുകൂടി അവസാനിച്ചു. കേരളത്തിലെ മുഴുവൻ താലൂക്കുകളിലും ഇന്ന് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് കൊയിലാണ്ടിയിലും മോക്‌ഡ്രിൽ അവതരിപ്പിച്ചത്.