KOYILANDY DIARY.COM

The Perfect News Portal

വിയ്യൂരിൽ വിഷ്ണു ക്ഷേത്രത്തിൽ മുചുകുന്ന് പത്മനാഭൻ്റെ ഒട്ടൻ തുള്ളൽ, ഇരട്ട തായമ്പകയും ആവേശമായി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ ആവേശമായി, നിരവധി പേരാണ് ഓട്ടൻതുള്ളൽ ആസ്വദിക്കാനായി എത്തിയത്. കൂടാതെ തിരുവള്ളൂർ ഹരിഗോവിന്ദ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ട തായമ്പകയും ശ്രദ്ധേയമായി, മോഹനം വിയ്യൂർ ഒരുക്കിയ സംഗീത നൃത്ത പരിപാടികൾ എന്നിവ നടന്നു.
30 ന് പൊതുജന വിയ്യൂരപ്പൻ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റൽ, 31ന് കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
Share news