KOYILANDY DIARY.COM

The Perfect News Portal

ഒമ്പത് മാസം പ്രായമായ കുട്ടിക്ക് പുതുജീവൻ നൽകി പോലീസ് ഓഫീസർ

ഒമ്പത് മാസം പ്രായമായ കുട്ടിക്ക് പുതുജീവൻ നൽകി പോലീസ് ഓഫീസർ. കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകുന്ന വഴി സമീപത്തെ വീട്ടിൽ നിന്നും കൂട്ട കരച്ചിലും ബഹളവും കേൾക്കുകയും ശബ്ദം കേട്ട വീട്ടിലേക്ക് എത്തിയ ഫാസിൽ കണ്ടത് ഒമ്പത് മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ്.

എന്നാൽ ഉടൻ തന്നെ, കുഞ്ഞിന് കൃത്രിമ ശ്വാസം നൽകുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കി. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അവസരോചിതമായ ഇടപെടലിലൂടെ കുരുന്നു ജീവൻ തിരിച്ചു പിടിച്ച മുഹമ്മദ് ഫാസിലിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

Advertisements
Share news